ലാപാസ്: ലൈംഗികാതിക്രമ ആരോപണങ്ങളില്‍ ബൊളീവിയയില്‍ 35 കത്തോലിക്ക പുരോഹിതര്‍ക്കെതിരെ അന്വേഷണം.
2009ല്‍ അന്തരിച്ച സ്പാനിഷ് പുരോഹിതന്റെ ഡയറിക്കുറിപ്പുകള്‍ അധികരിച്ച് സ്പാനിഷ് പത്രം ഐല്‍പൈസ് ഏപ്രിലില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
/sathyam/media/post_attachments/2pRYztSOa9izt0obIOKC.jpg)
1970കള്‍ മുതല്‍ ബൊളീവിയയില്‍ താമസിക്കവെ പ്രായപൂര്‍ത്തിയാകാത്ത 80 പേരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു ഡയറിയില്‍ എഴുതിയിരുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കൂടുതല്‍ പുരോഹിതരെക്കുറിച്ച് വിവരങ്ങള്‍ പുറത്തു വരികയായിരുന്നു.