മലപ്പുറം: യുവാക്കളെ തോക്കുചൂണ്ടി പണം കവര്‍ച്ച ചെയ്ത സംഘത്തിലെ ആറ് പേര്‍ പോലീസ് പിടിയില്‍. കൊണ്ടോട്ടി- കാളോത്ത്, അച്ചു തൊടിയില്‍ സുജിൻ (ജോമോന്‍ 34), രാമനാട്ടുകര- അഴിഞ്ഞിലം, പാറമ്മല്‍, മുള്ളന്‍ പറമ്പത്ത് സുജിത് (26), അഴിഞ്ഞിലം പാറമ്മല്‍ മുള്ളന്‍ പറമ്പത്ത് സുജീഷ് (29), വാഴക്കാട് -കാരാട്, പുല്ലാലയില്‍ സജിലേഷ് (27), രാമനാട്ടുകര-സു ബൈദ മന്‍സില്‍ മുഹമ്മദ് ഇജാസ് (22), കോഴിക്കോട് - പന്തീരാങ്കാവ്, ആനത്താര പറമ്പില്‍ പ്രദീപ് (38) എന്നിവരാണ് പിടിയിലായത്.
/sathyam/media/post_attachments/4sNiJCsZEpRsgWJB1DbN.png)
ചൊവ്വാഴ്ച വൈകിട്ട് 6.30നാണ് സംഭവം. ചേളാരി ഐ.ഒ.സി. പ്ലാന്റിന് സമീപം നിന്ന യുവാക്കളെ ഓട്ടോയില്‍ എത്തിയ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ച് പണം കവര്‍ന്നു മുങ്ങുകയായിരുന്നു.
പ്രതികള്‍ കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി, കൊലപാതകം, കവര്‍ച്ച, പിടിച്ചു പറി, മോഷണം ഉള്‍പ്പെടെ നിരവധി കേസുകള്‍ പ്രതികൾക്കെതിരെയുണ്ട്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ തേഞ്ഞിപ്പലം എസ്ഐ പ്രദീപ്, വി വിപിന്‍ പിള്ള എന്നിവരും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.