വാഷിങ്ടണ്‍: കോവിഡ് കാലത്ത് പ്രഖ്യാപിച്ച പ്രത്യേക സഹായ പദ്ധതിയില്‍ നിന്ന് 20,000 കോടി ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. പ്രതിസന്ധിയിലായ ചെറു ബിസിനസ് സ്ഥാപനങ്ങള്‍ക്ക് നലകിയ ധനസഹായത്തിലാണ് തിരിമറി നടന്നത്.
/sathyam/media/post_attachments/H6AEU8bsBW9Lg0Hu9mCR.jpg)
കോവിഡ് കാലത്ത് പ്രഖ്യാപിച്ച ചെക്ക് പ്രൊട്ടക്ഷന്‍, കോവിഡ് 19 ഇക്കണോമിക് ഇന്‍ജുറി ഡിസാസ്റ്റര്‍ ലോണ്‍ എന്നീ പദ്ധതികളില്‍ തിരിമറി നടന്നതായി മുമ്പേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതു സംബന്ധിച്ച യു.എസ്. സ്റ്റാള്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇരു പദ്ധതിയിലുമായി നല്‍കിയതില്‍ 17 ശതമാനം തട്ടിപ്പ് കമ്പനികള്‍ക്കാണെന്നാണ് കണ്ടെത്തല്‍.