പട്ടാമ്പി: ഇസ്തിരി പെട്ടിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവേഗപ്പുറ കൈപ്പുറം ലക്ഷംവീട് ഫറൂഖ്നഗറിൽ താമസിക്കുന്ന കാവിതിയാട്ടിൽ മുഹമ്മദ് നിസാറാ(34)ണ് മരിച്ചത്. കൈപ്പുറത്ത് ഓട്ടോറിക്ഷാത്തൊഴിലാളിയാണ്.
/sathyam/media/post_attachments/5HTmo20vwHqBc8PIf9iA.jpg)
വ്യാഴാഴ്ച രാവിലെ 7.30നാണ് സംഭവം. പെരുനാൾ നമസ്കാരത്തിനു പള്ളിയിൽ പോകാൻ വസ്ത്രം തേച്ചപ്പോൾ ഷോക്കേൽക്കുകയായിരുന്നു. വളാഞ്ചേരിയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ മുഹമ്മദലി- സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ സലീന. ആറുമാസം പ്രായമുള്ള കുഞ്ഞുണ്ട്