കാസർകോട്: മോട്ടോർ ബൈക്കിലെത്തിയയാൾ നടന്നുപോയ യുവതിയുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചു. അപകടത്തിൽ നിന്നും യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി. മുക്കുപ്പണ്ടമായതിനാൽ യുവതി പോലീസിൽ പരാതിപ്പെട്ടില്ല.
/sathyam/media/post_attachments/0G11LNUGyQnHDCbxktej.jpg)
വീട്ടുസാധനങ്ങളുമായി ഇടവഴിയിലൂടെ നടന്നു പോകുകയായിരുന്നു യുവതി. എതിർ ദിശയിൽ നിന്നും അമിതവേഗതയിൽ എത്തിയ ബൈക്ക് നിർത്താതെ തന്നെ പെട്ടെന്ന് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
അപ്രതീക്ഷിത ആക്രമണത്തിൽ യുവതി റോഡിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണു. എന്നാൽ, മാല പൊട്ടിച്ചെടുക്കാൻ സാധിച്ചില്ല. യുവതി ബഹളം വച്ചതോടെ അക്രമി ബൈക്കിൽ തന്നെ രക്ഷപ്പെട്ടു. മേൽപ്പറമ്പ അണിഞ്ഞയിൽ കഴിഞ്ഞദിവസം നടന്ന സംഭവത്തിന്റെ സി.സി. ടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.