നെടുമ്പാശേരി: അടിവസ്ത്രത്തില്‍ അതിവിദഗ്ധമായി തുന്നിച്ചേര്‍ത്ത് കടത്താന്‍ ശ്രമിച്ച 1128 ഗ്രാം സ്വര്‍ണവുമായി രണ്ടു പേര്‍ നെടുമ്പാശേരിയില്‍ പിടിയിലായി. പാലക്കാട് സ്വദേശികളായ അബ്ദുള്‍ റൗഫ്, സക്കീര്‍ എന്നിവരാണ് പിടിയിലായത്.
/sathyam/media/post_attachments/TtmmUAvFA55EsP7Lzkvx.jpg)
റൗഫില്‍ നിന്നും 558 ഗ്രാമും സക്കീറില്‍ നിന്നും 570 ഗ്രാമും സ്വര്‍ണമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നും വന്ന ഇരുവരും ഗ്രീന്‍ ചാനലിലൂടെയാണ് കടക്കാന്‍ ശ്രമിച്ചത്.
അടിവസ്ത്രത്തില്‍ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച ശേഷം അടിവസ്ത്രത്തിന്റെ ഭാഗമെന്ന് തോന്നുന്ന വിധത്തില്‍ ചേര്‍ത്ത് തയ്ക്കുകയായിരുന്നു. ഇവരുടെ നടത്തത്തില്‍ സംശയം തോന്നിയാണ് ഇവരെ ദേഹപരിശോധനയ്ക്ക് വിധേയമാക്കി സ്വര്‍ണം പിടിച്ചെടുത്തത്.