/sathyam/media/post_attachments/kubTG7l10Je9E8Z6cSnf.jpg)
പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കലിൽ ആറുമാസം പ്രായമുള്ള പുലിക്കുട്ടിയെ കാലിൽ പരിക്കുകളോടെ റോഡരികിൽ കണ്ടെത്തി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് പുലിക്കുട്ടിയെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു. ഡോക്ടരുടെ അടക്കം സംഘമെത്തി പരിശോധന നടത്തി ചികിത്സ നൽകും.