മലപ്പുറം: ന്യൂനപക്ഷ കൂട്ടായ്മകൾ ഒരുമിച്ചു നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും സമുദായ ഐക്യം സംബന്ധിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
/sathyam/media/post_attachments/JcTPp9YGTdaR3YjGK7cE.jpg)
മുസ്ലീം ലീഗുമായി യോജിച്ചു പോകാൻ താത്പര്യമുണ്ടെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ.
എല്ലാ മുസ്ലീം സംഘടനകളെയും ഒന്നിച്ചുനിർത്താനുള്ള ഒരു പ്ലാറ്റ്ഫോമാണ് മുസ്ലിം ലീഗ്. മുസ്ലീം ലീഗുമായി കൂടാൻ അവർ ആഗ്രഹം പ്രകടിപ്പിച്ച ഈ സന്ദർഭം ഞങ്ങൾക്കു വലിയ സന്തോഷം നൽകുന്നതാണ്. വിഷയം സംബന്ധിച്ച് ഔദ്യോഗിക ചർച്ച ഉണ്ടായിട്ടില്ല. എന്നാൽ എല്ലാത്തരത്തിലുള്ള സൗഹാർദവും ഞങ്ങൾ തമ്മിലുണ്ട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് എം.എൽ.എമാരും രംഗത്തെത്തിയിട്ടുണ്ട്.
നിലവിൽ സി.പി.എമ്മിനോട് അടുപ്പം പുലർത്തുന്ന എ.പി. വിഭാഗം ലീഗുമായി കൈകോർത്താൽ കൂടുതൽ സീറ്റുകളിൽ ലീഗിന് നേട്ടമുണ്ടായേക്കാം. മലപ്പുറത്ത് ലീഗിന് താനൂർ നിയമസഭാ മണ്ഡലത്തിൽ ഇത് കാര്യമായ നേട്ടമുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തൽ.