തലശേരി: തലശേരിയിൽ പുതിയ ബസ് സ്റ്റാൻ്റിലെ കംഫർട്ട് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കന് ചില്ലറ തർക്കത്തെത്തുടർന്ന് തലയ്ക്കടിയേറ്റു. ആറളം ഓടക്കാട്ടെ ഷാഹിദ മൻസിലിൽ അശ്റഫിനാണ് തലയ്ക്കടിയേറ്റത്. ഇയാൾ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
/sathyam/media/post_attachments/5luLm0Hya4hSKsn6lUjN.jpg)
ഇയാൾ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 5 രൂപയാണ് ചാർജ്. മൂന്ന് രൂപ കൊടുത്തേ പ്പോൾ പോരെന്നും 5 രൂപ തന്നെ വേണമെന്ന് നിർബ്ബന്ധിച്ചതിനാൽ അശ്റഫ് 100 രൂപ നൽകി.
ബാക്കി 95 രൂപയുടെ ചില്ലറ വാരി നൽകിയപ്പോൾ അശ്റഫ് വാങ്ങിയില്ല. വാക്കു തർക്കത്തിനിടയിൽ പണം വാങ്ങാതെ തിരിഞ്ഞു നടക്കുകയായിരുന്ന അഷ്റഫിനെ വിനോദും ശിവനും മുളവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.