അടൂര്‍: പതിനേഴുകാരിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഏഴംകുളം അമ്പലത്തിന് സമീപം ചാമത്തടത്തില്‍ വീട്ടില്‍ രമേശ് കുമാറിനെ(49)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24നാണ് സംഭവം.
/sathyam/media/post_attachments/awQLc7fgTYxwdDGzo90V.jpg)
കുട്ടിയെ റേഡിയോളജി കോഴ്‌സിന് ചേര്‍ക്കാന്‍ കൊട്ടാരക്കരയിലേക്ക് കൊണ്ടു പോകാനായി പഴകുളത്തേക്ക് വിളിച്ചു വരുത്തിയ ശേഷം സ്വന്തം കാറില്‍ കയറ്റി നൂറനാട് വഴി പന്തളത്ത് എത്തിച്ച് ലൈംഗിക അതിക്രമം നടത്തുകയുമായിരുന്നു. സംഭവം പിറ്റേ ദിവസം കുട്ടി വീട്ടില്‍ പറയുകയും പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.