സുൽത്താൻബത്തേരി: വയനാട് മുത്തങ്ങയിൽ കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 49.54 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ.
/sathyam/media/post_attachments/GFsM4ZCIPCzl1bLy8VfZ.jpg)
മുട്ടിൽ സ്വദേശിയായ അഭയം വീട്ടിൽ മിൻഹാജ് ബാസി(24)മിനെയാണ് ബത്തേരി പോലീസ് പിടികൂടിയത്. മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. തിങ്കളാഴ്ച മുത്തങ്ങ ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 45.79 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായിരുന്നു.