മതവികാരം വ്രണപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; പത്തനംതിട്ടയിൽ ഒരാള്‍ അറസ്റ്റില്‍

author-image
neenu thodupuzha
New Update

പത്തനംതിട്ട: ഫേസ് ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ഒരു പ്രത്യേക പേരിലുള്ള ഫേസ് ബുക്ക് പേജില്‍ സമുദായ മൈത്രിയെ ദോഷമായി ബാധിക്കുന്ന തരം തലക്കെട്ടോടെ മൂന്ന് മിനിറ്റോളം നീണ്ടുനില്‍ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

Advertisment

വെട്ടിപ്രം മുണ്ടുകോട്ടയ്ക്കല്‍ തേക്കുംകാട്ടില്‍ വീട്ടില്‍ നിന്നും കടമ്മനിട്ട റോഡില്‍ കെ.എസ്.ഇ.ബി. ഓഫീസിനു സമീപം ലക്ഷ്മി ശങ്കരവീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രശാന്താ(45)ണ് അറസ്റ്റിലായത്. വെല്‍ഡിങ് വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ഇയാള്‍ കേസിൽ രണ്ടാം പ്രതിയാണ്. മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.

publive-image

പോസ്റ്റിട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രചരിപ്പിക്കപ്പെട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തുന്നതും സമുദായസൗഹൃദം തകര്‍ക്കുന്നതുമാണെന്ന് കാണിച്ച് കൊന്നമൂട് പുതിയത്ത് വീട്ടില്‍ മുഹമ്മദ് പി. സലിം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത  പോലീസ് പ്രശാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment