പന്തളം: നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റതിന് കടയുടമ അറസ്റ്റില്‍. മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് സമീപം കട നടത്തുന്ന നൂറനാട് എരുമക്കുഴി പണയില്‍ രശ്മി ഭവനില്‍ തങ്കന്റെ ഭാര്യ സുശീല(50)യാണ് പിടിയിലായത്.
/sathyam/media/post_attachments/KtCB4INiGG3ZTZl7EXfQ.jpg)
കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന ഹാന്‍സ് ഉള്‍പ്പെടെയുള്ള 105 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. ഇവിടെ സ്ഥിരമായി ഇവ വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന ഇത്തരം ഉത്പന്നങ്ങള്‍ പാക്കറ്റ് ഒന്നിന് അഞ്ചു രൂപ നിരക്കില്‍ വാങ്ങിയശേഷം ചെറുകിട കച്ചവടക്കാര്‍ 50 മുതല്‍ തോന്നുന്ന നിരക്കിലാണ് വില്‍ക്കുന്നത്.
അതേസമയം പാക്കറ്റിന് 70 രൂപ എന്ന നിരക്കിലാണ് വില്‍ക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം റെയ്ഡുകള്‍ തുടരുമെന്ന് പോലീസ് അറിയിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എസ്.ഐമാരായ വിനു വിജയന്‍, വിനോദ്, എ.എസ്.ഐ മഞ്ചുമോള്‍, സി.പി.ഓ അന്‍വര്‍ഷ എന്നിവരാണുണ്ടായിരുന്നത്.