മുണ്ടക്കയം: സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ അനുജന് ദാരുണാന്ത്യം. മുണ്ടക്കയം സ്വദേശി തോട്ടക്കര വീട്ടില്‍ രഞ്ജിത്താ(29)ണ് കൊല്ലപ്പെട്ടത്. സഹോദരന്‍ അജിത്തുമായുള്ള
തര്‍ക്കത്തിനിടെയാണ് മരണം. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണ്. തര്‍ക്കത്തിനിടെ അജിത്ത് പിടിച്ചു തള്ളിയതോടെ രഞ്ജിത്തിന്റെ തലയില്‍ പരിക്കേൽക്കുകയായിരുന്നു. അജിത്ത് മദ്യലഹരിയില്‍ അമ്മയുമായി വഴക്കിടുന്നത് പതിവാണ്. വ്യാഴാഴ്ച രാത്രിയിലും അജിത്ത് അമ്മയുമായി വഴക്കുണ്ടായിരുന്നു.
ഇതു തടയുന്നതിനിടയിലാണ് രഞ്ജിത്തിന് പരിക്കേറ്റത്. ഉടന്‍തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.