കല്‍പ്പറ്റ: പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുഴങ്കുനി കോളനിയിലെ ചന്ദ്രനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി കെ.ആര്‍. സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2021ലാണ് സംഭവം.
/sathyam/media/post_attachments/mrUK1zKQsa9PVObgr8nn.jpg)
ബലാത്സംഗത്തിന് 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴ, പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസം തടവ്, പോക്‌സോ നിയമപ്രകാരം രണ്ട് വകുപ്പുകളില്‍ ജീവപര്യന്തം തടവ്, ഓരോ ലക്ഷം രൂപ വീതം പിഴ, പിഴ അടച്ചില്ലങ്കില്‍ ഓരോ വര്‍ഷം വീതം കഠിന തടവ്, മറ്റൊരു വകുപ്പ് പ്രകാരം 20 വര്‍ഷം തടവ്, ഒരു ലക്ഷം പിഴ, പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കഠിന തടവ്, എസ് എസ് ടി അതിക്രമം തടയല്‍ നിയമ പ്രകാരം ജീപപര്യന്തം തടവ്, ഒരു ലക്ഷം രൂപ പിഴ, പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവും എന്നിങ്ങനെയാണ് ശിക്ഷ.
മൂന്ന് ജീവപര്യന്തം തടവും മറ്റ് രണ്ട് 20 വര്‍ഷം തടവും ഒരുമിച്ച് ജീവപര്യന്തമായി അനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. യു.കെ. പ്രിയ, അഡ്വ. ജി ബബിത എന്നിവര്‍ ഹാജരായി.