ആലപ്പുഴ: ടൂറിസം പോലീസും തുറമുഖ ഉദ്യോഗസ്ഥരും ആലപ്പുഴ കുട്ടനാട്ടില്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ പത്ത് ജലയാനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. കൈനകരി മീനപ്പള്ളി ഭാഗത്ത് ഹൗസ് ബോട്ട്, ശിക്കാര വള്ളം, മോട്ടോര്‍ ബോട്ട് എന്നിവയടക്കം 21 ജലയാനങ്ങളാണ് പരിശോധിച്ചത്. രേഖകളില്ലാത്ത നാല് ഹൗസ് ബോട്ടുകള്‍ പിടിച്ചെടുത്തു.
/sathyam/media/post_attachments/swOZ62eKQspP9giZzWlm.jpg)
ഇവ തുറമുഖ വകുപ്പിന്റെ ആര്യാട് യാര്‍ഡിലേക്ക് മാറ്റി. ഭാഗികമായി രേഖകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ ആറ് ബോട്ടുകളുടെ ഉടമകള്‍ക്ക് ഒരു ലക്ഷം രൂപ വീതം പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കി.
കൂടുതല്‍ ആളുകളെ കയറ്റിയെന്ന സംശയത്തില്‍ ജലഗതാഗത വകുപ്പിന്റെ എ-52 ബോട്ട് പരിശോധിച്ചെങ്കിലും അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ കെ. അനില്‍കുമാര്‍, ടൂറിസം പോലീസ് എസ്.ഐ. പി. ജയറാം എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 11.30 മുതലായിരുന്നു പരിശോധന.