പ്രണയ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വളരെ കഠിനമായി തോന്നാറുണ്ട് പലര്‍ക്കും. എന്നാല്‍, അവരതിനെ നോക്കി കാണുന്ന രീതിയിലായിരിക്കും അതു നിസാരമായും ഗൗരവമായും മാറുന്നത്. പരസ്പരം സമയം കണ്ടെത്താന്‍ കഴിയാതെ വരിക, സംസാരിക്കാതിരിക്കുക, ഒഴിഞ്ഞു മാറുക, ശ്രദ്ധിക്കാതെയും പരിഗണിക്കാതെയുമൊക്കെ പല പ്രശ്‌നങ്ങള്‍ കൊണ്ടും ബന്ധങ്ങളില്‍ വിള്ളല്‍ വീഴും.
വിവാഹം കഴിയുമ്പോഴുള്ള ആദ്യ വര്‍ഷങ്ങള്‍ പോലെ ആയിരിക്കില്ല പിന്നീടുള്ള വര്‍ഷങ്ങള്‍. പരസ്പരമുള്ള സ്‌നേഹത്തിലും ധാരണയിലും മാറ്റങ്ങളുണ്ടാകും. അഭിപ്രായ വ്യത്യാസമുണ്ടായേക്കാം. പ്രണയ ബന്ധങ്ങളിലും ഇങ്ങനെ തന്നെയാണ്. ഇരുവര്‍ക്കുമിടയിലോ, ഒരാള്‍ക്കിടയിലോ എന്തെങ്ങിലുമൊക്കെ പ്രശ്‌നങ്ങള്‍ ഉടലെടുക്കാം. എന്നാലിത് മനസിലാക്കി അവഗണിക്കാതെ പരസ്പരം സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ ശ്രമിക്കേണ്ടത് പ്രധാനമാണ്. പരസ്പരം തുറന്നു സംസാരിക്കുന്നത് ആരോഗ്യകരമായ പ്രണയത്തിന്റെ അടിസ്ഥാന ഘടകമാണ്.
മാനസിക പൊരുത്തം ഏതൊരു ബന്ധത്തിലും പ്രധാന ഘടകമാണ്. പ്രണയിതാക്കളില്‍ നിന്നുമുണ്ടാകുന്ന ചില പെരുമാറ്റങ്ങള്‍ മാനസികമായി അകല്‍ച്ച സൃഷ്ടിക്കും. ഇതു പ്രണയപരാജയത്തിനും വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇവ അറിയാതെ സംഭവിക്കുന്നതുമാകാം. എന്നാല്‍, ഇരുവര്‍ക്കിടയിലും അഗാധമായ സ്‌നേഹവുമുണ്ടായിരിക്കാം. എന്നാല്‍, ചിലര്‍ക്കിടയില്‍ ഒരാള്‍ മറ്റൊരാളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതുമാകാം. അങ്ങനുള്ളിടത്ത് ഒരിക്കലും പ്രശ്‌നങ്ങള്‍ തീരില്ല. ബന്ധം വിട്ടുപോകാന്‍ അവര്‍ നിരന്തരം കാണങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കും. എന്നാല്‍, ഒരു സത്യസന്ധമായ ബന്ധത്തില്‍ അതു നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
പ്രണയത്തിനു വിവിധ ഘട്ടങ്ങളുണ്ട്. ഇരുവര്‍ക്കുമിടയില്‍ മാനസിക പൊരുത്തവും വിശ്വാസവും പരസ്പര ആശ്രയത്ത്വവും മുന്നോട്ടു പോകുന്ന ഓരോ ഘട്ടത്തിലും ഉണ്ടാക്കിയെടുത്തുകൊണ്ടിരിക്കണം. പ്രണയത്തില്‍ സത്യസന്ധതയും സുതാര്യതയും ആവശ്യമാണ്.
ആവശ്യങ്ങള്‍ തുറന്നു സംസാരിക്കുക എന്നത് ബന്ധങ്ങളിലെ അനിവാര്യ ഘടകമാണ്. ചില കാര്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരുണ്ടാകാം. എന്നാല്‍ അതിനര്‍ത്ഥം എല്ലാ കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കും എന്നല്ല. അതുകൊണ്ട് നിങ്ങള്‍ മനസ്സില്‍ കണ്ടതിനും ആഗ്രഹിച്ചതിനും അനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചില്ലെന്നു കുറ്റപ്പെടുത്തരുത്. ബന്ധങ്ങളില്‍ ആശയ വിനിമയം പ്രധാനമാണ്. അതില്ലാതെയാകുമ്പോള്‍ ബന്ധങ്ങള്‍ക്ക് നിലനില്‍ക്കാനുള്ള ശേഷിയുമില്ലാതാകും.
കൃത്യമായ ആശയവിനിമയമുള്ള ബന്ധങ്ങളാണ് വിജയകരമായി നിലനിന്നിട്ടുള്ളത്. ഓരോ ദിവസത്തെയും കാര്യങ്ങള്‍ പരസ്പരം ചോദിക്കാനും സംസാരിക്കാനും സമയം കണ്ടത്താണം. എന്നാല്‍, സംസാരിക്കാനോ, കേള്‍ക്കാനോ തയാറാകാതെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുമ്പോള്‍ ആ ബന്ധം അധികം ശവെകാതെ പൊഴിഞ്ഞു പോകുന്നതും കാണാം. പ്രശ്‌നങ്ങളായാലും എന്തു തന്നെയായാലും തുറന്നു സംസാരിക്കുന്നതിലൂടെ അനാവശ്യമായ ആശയക്കുഴപ്പങ്ങളും കലഹങ്ങളും ഒഴിവാക്കാം.
ആശയവിനിമയത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് പലപ്പോഴും ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നത്. ഏറെ ശ്രദ്ധയോടെ വേണം പരസ്പരം സംസാരിക്കാന്‍. ഒരാള്‍ പറയുന്ന കാര്യം മറ്റൊരാള്‍ എങ്ങനെ ഉള്‍കൊള്ളുന്നു എന്നതിലാണ് പ്രധാനം. പങ്കാളിയുടെ കാഴ്ചപ്പാടിലൂടെയും ചിന്തിക്കാന്‍ ആശയവിനിമയത്തില്‍ ശ്രദ്ധിക്കണം. വളരെ ലളിതവും അതുപോലെ സ്‌നേഹത്തോടെയും വേണം കാര്യങ്ങള്‍ പറയാന്‍. വിട്ടുവീഴ്ച്ചാ മനോഭാവം ഇരുവർക്കുമിടയിലുമുണ്ടാകണം.
അഭിപ്രായങ്ങളും നിലപാടുകളുമാണു വ്യക്തിത്വത്തെ നിര്‍ണയിക്കുന്നത്. ബാഹ്യസൗന്ദര്യത്തില്‍ ആകൃഷ്ടമായി തുടങ്ങുന്ന പ്രണയം പോലും നിലനില്‍ക്കുന്നത് വ്യക്തിത്വത്തെ ആശ്രയിച്ചാണ്. സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളും ഇല്ലാത്ത ഒരാളെ അധികകാലം പ്രണയിക്കാന്‍ ആര്‍ക്കുമാകില്ല. നിങ്ങളുടെ കാമുകനോ കാമുകിയോ ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായം ചോദിക്കുമ്പോള്‍ ഉഴപ്പന്‍ മറുപടികളാണ് മറുപടികളാണെമെങ്കില്‍ ആത്മാര്‍ഥതയില്‍ വിള്ളലുണ്ടാകും. ഇത് പ്രശ്‌നങ്ങളിലേക്കു നയിക്കും.
തന്റെ പങ്കാളി പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്നു തോന്നുകയാണെങ്കില്‍ അതിനുള്ള കാരണങ്ങള്‍ അവരോടു പറയുക. അത് അവരെ കൂടുതല്‍ സഹായിക്കുകയും നിങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും സാധിക്കും.
എത്ര തിരക്കുകളാണെങ്കിലും ബന്ധങ്ങളില്‍ ബാലന്‍സ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.
ജോലിയിലും സൗഹൃദങ്ങള്‍ക്കും മറ്റു വിനോദങ്ങള്‍ക്കും നല്‍കുന്ന സമയത്തിന്റെ ഒരു പങ്ക് പങ്കാളിക്കായും മാറ്റി വയ്ക്കണം. എന്നാല്‍, മറ്റുള്ളവയ്‌ക്കെല്ലാം സമയം നീക്കി വയ്ക്കുകയും പങ്കാളിയെ അവഗണിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് ആ ബന്ധം വേണ്ടെന്ന ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത്. വഴക്കുകളും പിണക്കങ്ങളും ഒരു ദിവസത്തില്‍ കൂടുതല്‍ നീട്ടരുത്. പരസ്പരം പറഞ്ഞ് കാര്യങ്ങള്‍ ക്ലിയര്‍ ചെയ്തു മുന്നോട്ടു പോകണം. പിന്നതേക്ക് മാറ്റി വയ്ക്കുന്നത് വീണ്ടും വീണ്ടും പൊട്ടിത്തെറിയിലേക്കു തന്നെ നീങ്ങാനെ കാരണമാകൂ.
ബന്ധങ്ങളില്‍ ശാരീരിക അടുപ്പം വളരെ പ്രധാനമാണ്. പരസ്പരം ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവയ്ക്കാനും മനസിലാക്കാനും ശ്രമിക്കണം. ജന്മദിനങ്ങള്‍, വാലന്റൈന്‍സ് ദിനം, മറ്റ് വിശേഷ ദിവസങ്ങള്‍ എന്നിവയെല്ലാം ഓര്‍ക്കാനും അതുപോലെ ചെറിയ സര്‍പ്രൈസുകള്‍ നല്‍കുന്നതും അഭിന്ദനാര്‍ഹമാണ്. ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങള്‍ പലപ്പോഴും പങ്കാളിയുടെ മനസിന് സന്തോഷം നല്‍കും. ദൈനംദിന കാര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയോട് പോസിറ്റീവായി പ്രതികരിക്കുക. ദിവസവും നടക്കുന്ന കാര്യങ്ങള്‍ പരസ്പരം ചോദിക്കാനും കേള്‍ക്കാനും തയാറാകണം. ബന്ധം നിലനിര്‍ത്താന്‍ ഓരോ ദിവസവും നിങ്ങള്‍ ശദ്ധിക്കുന്നുണ്ടെന്ന് കാണിക്കുന്നതിലൂടെ പങ്കാളിയുമായി ശക്തമായ ബന്ധം നിലനിര്‍ത്താന്‍ കഴിയും.