കാസർകോട്: മാതാവിനോട് പിണങ്ങി മുറിയിൽ വാതിലടച്ചു ഇരുന്ന 13കാരി തൂങ്ങി മരിച്ച നിലയിൽ. ഉത്തർപ്രദേശ് രാംപൂർ ഗൗതംപൂർ സ്വദേശിയും കാഞ്ഞങ്ങാട് ഗാർഡൻ വളപ്പിൽ ക്വർട്ടേഴ്സിൽ താമസിക്കുന്ന ഹയാജ് അലിയുടെ മകൾ മകൾ റാഹിമീനിനെയാ(13)ണ് മരിച്ചത്.
/sathyam/media/post_attachments/jxOg1M191KnKrOFE0kbu.jpg)
ഹോസ്ദുർഗ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി വെള്ളിയാഴ്ച സ്കൂളിൽ പോയിരുന്നില്ല. വൈകിട്ട് മൂന്നിന് മാതാവുമായി പിണങ്ങി മുറിയിൽ കതകടച്ചിരുന്നു.
എട്ടു മണിയായിട്ടും പുറത്തു വരാത്തതിനെത്തുടർന്ന് പിതാവ് വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു. മുറിക്കകത്ത് കെട്ടിയിരുന്ന പ്ലാസ്റ്റിക് കയറിൽ ഷാൾ കെട്ടി അതിൽ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടത്. തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഹോസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ ഷൈൻ ജില്ലാ ആശുപത്രിയിൽ എത്തി ഇൻക്വസ്റ്റ് നടത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചതിനെത്തുടർന്ന് മൃതദേഹം ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
പെയിന്റിങ് തൊഴിലാളിയായിരുന്ന ഹയാജി അലിയും ഭാര്യ ഹീനയും അടങ്ങുന്ന കുടുംബം അഞ്ചുവർഷമായി കാഞ്ഞങ്ങാട്ടെ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. മറ്റു മൂന്നു കുട്ടികൾ കൂടി ഇവർക്കുണ്ട്. ഹോസ്ദുർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ കെ.പി. ഷൈൻ അറിയിച്ചു.