കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കോമ്പയാര്‍ പട്ടത്തിമുക്ക് ആലാട്ട് അശ്വിന്‍ സന്തോഷ് (23), പെണ്‍കുട്ടിയെ കട്ടപ്പനയില്‍നിന്നും സ്‌കൂട്ടറില്‍ കയറ്റി പള്ളൂരുത്തിയില്‍ എത്തിച്ചുനല്‍കിയ തോപ്രാംകുടി പെരുംതൊട്ടി അത്യാലില്‍ അലന്‍ മാത്യു (23), പള്ളുരുത്തി ഡോണ്‍ ബോസ്‌കോ കോളനിയില്‍ മാളിയേക്കല്‍ ജസ്റ്റിന്‍ (50), ജസ്റ്റിന്റെ മകന്‍ സ്പിന്‍വിന്‍ (19), ചുരുളി ആല്‍പ്പാറ കറുകയില്‍ ആരോമല്‍ ഷാജി (19), ഇടുക്കി പാറേമാവ് ചെന്നാമാവുങ്കല്‍ ബിനീഷ് ഗോപി (19) എന്നിവർ അറസ്റ്റിൽ.
/sathyam/media/post_attachments/TKSSW4mIHAgmkpIYFh61.jpg)
പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും സംഭവത്തിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജൂണ്‍ 26ന് സ്‌കൂളില്‍ പോകാനിറങ്ങിയ വിദ്യാര്‍ഥിനിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തങ്കമണി പോലീസ് അന്വേഷണം ആരംഭിച്ചു.
ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന ഡിവൈ.എസ്.എസ്.പി. നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തിരച്ചിലില്‍ പള്ളുരുത്തി ഡോണ്‍ ബോസ്‌കോ കോളനിയില്‍ മാളിയേക്കല്‍ ജസ്റ്റിന്റെ വീട്ടിലെ ഇരുട്ടുമുറിയില്‍നിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
കേസിലെ പ്രതികള്‍ ലഹരിമാഫിയ ബന്ധമുള്ളവരാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. തങ്കമണി എസ്.ഐ. കെ.എം. സന്തോഷ്, എസ്.ഐ. ബെന്നി ബേബി, പി.പി. വിനോദ്, എ.എസ്.ഐമാരായ എന്‍.പി. എല്‍ദോസ്, കെ.ബി. സ്മിത, സന്തോഷ് മാനുവല്‍, എസ്.സി.പി.ഒ. മാരായ ജോഷി ജോസഫ്, പി.എം. സന്തോഷ്, ബിനോയ് ജോസഫ്, സുനില്‍ മാത്യു, ബിപിന്‍ സെബാസ്റ്റിയന്‍, പി.ടി. രാജേഷ്, അനസ് കബീര്‍, ഇ.എം. രഞ്ജിത, ആതിര തോമസ് തുടങ്ങിയവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.