അമ്പലപ്പുഴ: ആശുപത്രിയില്‍ കരാര്‍ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെ പരാതി. പോലീസ് കേസെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
/sathyam/media/post_attachments/RfDBiAveLhNLGJMPwfBW.webp)
കരാര്‍ ജീവനക്കാരിയായ യുവതിയെ സെക്യൂരിറ്റി ജീവനക്കാരൻ അമ്പലപ്പുഴ സ്വദേശി മനോജ് കയറിപ്പിടിക്കുകയായിരുന്നു. യുവതി നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.
പിന്നീട് യുവതി നല്‍കിയ പരാതിയെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഇയാളെ സെക്യൂരിറ്റി ജോലിയില്‍ നിന്ന് ഒഴിവാക്കി.