കിലോയ്ക്ക് 100 രൂപ; കുതിച്ചുയരുന്ന തക്കാളി വില കുറയ്ക്കാൻ സബ്‌സിഡിയുമായി ആന്ധ്രാപ്രദേശ്

author-image
neenu thodupuzha
New Update

ഹൈദരാബാദ്‌: ചൂടും കാലവർഷവും കാരണം ആന്ധ്രാപ്രദേശിൽ തക്കാളി വില കിലോയ്ക്ക് 100 രൂപയായി ഉയർന്നതോടെ വിലക്കുറയ്ക്കാൻ സംസ്ഥാന സർക്കാർ വിപണികളിൽ കിലോയ്ക്ക് 50 രൂപ സബ്‌സിഡി നൽകും. കടപ്പയിലും കുർണൂലിലുമുള്ള വിപണികളിലാണ് നിലവിൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

Advertisment

publive-image

വൈകാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം. വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലെയും മാർക്കറ്റുകളിലേക്ക് സ്ഥിരതയാർന്നതും മെച്ചപ്പെട്ടതുമായ തക്കാളി വിതരണം ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

നിലവിൽ, പൊതുവിപണിയിൽ തക്കാളിയുടെ വിലയിൽ ഏറ്റക്കുറച്ചിലുകളുണ്ട്. വിലക്കയറ്റത്തിന്റെ പ്രശ്നം പരിഹരിക്കാൻ സബ്‌സിഡി നിരക്കിൽ ഉപഭോക്താക്കൾക്ക് വിൽക്കാവുന്ന തക്കാളിയുടെ അളവിൽ യാതൊരു നിയന്ത്രണവുമില്ല. റൈതു ബസാറുകളുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തക്കാളി സംഭരിക്കുന്നത്.

ആശങ്കകൾ ലഘൂകരിക്കുന്നതിനായി   റൈതു ബസാറുകളിൽ സബ്‌സിഡി നിരക്കിലുള്ള തക്കാളിയുടെ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ ഒരു ദിവസം മുമ്പ് നൽകുമെന്ന് റൈതു ബസാറുകളുടെ സി.ഇ.ഒ. നന്ദ കിഷോർ ഉറപ്പ് നൽകി. സബ്‌സിഡിയുള്ള ഉൽപ്പന്നങ്ങൾക്ക് സുതാര്യതയും തുല്യതയും ഉറപ്പാക്കാനാണ് ഈ നടപടി.

Advertisment