കായംകുളം: താന്‍ നിഖില്‍ തോമസിന് മാത്രമേ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളൂവെന്ന് ഇന്നലെ അറസ്റ്റിലായ ഏജന്‍സി ഉടമ സജു ശശിധരന്‍. മറ്റാര്‍ക്കും താന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടില്ലെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
/sathyam/media/post_attachments/wm0nyf0opUrgKGrsLvFT.jpg)
ഇയാള്‍ നിരവധി പേര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ മൂന്നാം പ്രതിയായ ഇയാളെ കൊച്ചിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ കഴിയുകയായിരുന്നു.
പാലാരിവട്ടത്തെ ഇയാളുടെ സ്ഥാപനം 2022ല്‍ പൂട്ടിയിരുന്നു. നിഖില്‍തോമസിന് നല്‍കാനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ രണ്ടാം പ്രതിയായ അബിന സി. രാജ് ഓറിയോണ്‍ ഏജന്‍സി വഴിയാണ് സംഘടിപ്പിച്ചത്. സര്‍ട്ടിഫിക്കറ്റിനൊപ്പം മാര്‍ക്ക് ലിസ്റ്റും മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും ടി.സിയും ഉള്‍പ്പെടെ സര്‍വകലാശാലയില്‍ ചേരുന്നതിനുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും വ്യാജമായി നല്‍കിയിരുന്നു.
രണ്ടു ലക്ഷം രൂപ നിഖില്‍തോമസില്‍ നിന്ന് വാങ്ങിയാണ് അബിന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതിനായി അബിന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കുകയായിരുന്നു. എന്നാല്‍, മറ്റാര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന നിലപാടില്‍ സജുശശിധരന്‍ ഉറച്ചു നില്‍ക്കുന്നത് പോലീസിനെ കുഴയ്ക്കുന്നുണ്ട്.