പട്‌ന: ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി.
ബിഹാറിലെ പട്‌നയിലെ ബാങ്ക ജില്ലയിലാണ് സംഭവം. 27കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ജനനേന്ദ്രിയം പകുതി മുറിഞ്ഞതായി പോലീസ് അറിയിച്ചു.
/sathyam/media/post_attachments/flcixzCsEgXSE44UxdJJ.jpeg)
വെള്ളിയാഴ്ച രാത്രി യുവതി കിടന്നുറങ്ങുന്ന സമയത്ത് വീടിന്റെ മുകള്‍ നിലയിലൂടെ പ്രതി അതിക്രമിച്ചു കടക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ചെറുത്തു നില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഗത്യന്തരമില്ലാതെ സമീപത്തിരുന്ന ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.
തുടര്‍ന്ന് പുറത്തേക്കോടി ബഹളംവച്ച് ആളെ കൂട്ടുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും പ്രതി മുങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.