പത്തനംതിട്ട: സീതത്തോട് വന മേഖലയിൽ നിന്നും കണ്ടെത്തിയ പുലിക്കുട്ടിക്ക് വിദഗ്ധ ചികിത്സ നൽകി വനം വകുപ്പ് കാട്ടിലേക്ക് മടക്കി. ശനിയാഴ്ച വൈകിട്ട് അപ്പര്‍ മൂഴിയാര്‍ ഭാഗത്താണ് തുറന്നു വിട്ടത്.
/sathyam/media/post_attachments/ZGbGpf2R14U5F6f2Xm95.jpg)
സീതത്തോട് കൊച്ചുകോയിക്കലില്‍ റോഡരികില്‍ നിന്ന് അവശ നിലയിലാണ് പുലിക്കുട്ടിയെ കണ്ടത്. റോഡരികില്‍ പുലിക്കുട്ടിയെ കണ്ട വിവരം നാട്ടുകാരാണ് വനപാലകരെ അറിയിച്ചത്. സ്ഥലത്തെത്തിയ റാന്നി കൊച്ചു കോയിക്കല്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വന പാലകര്‍ ഇതിനെ തിരികെ അയയ്ക്കാൻ ശ്രമിച്ചെങ്കിലും അവശത മനസ്സിലാക്കിയതോടെ പുലിക്കുട്ടിയെ വല ഉപയോഗിച്ച് പിടിച്ചു.
തുടര്‍ന്നു നടത്തിയ വൈദ്യ പരിശോധനയില്‍ പുലിക്കുട്ടിക്ക് വൈറസ് രോഗം പിടിപെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. വനം വകുപ്പ് ഡോക്ടര്‍ ശ്യാമിന്റെ നേതൃത്വത്തില്‍ നല്‍കിയ ചികിത്സ ഫലിച്ചതോടെ തുറന്നു കാട്ടില്‍ വിടാന്‍ തീരുമാനിക്കുകയായിരുന്നു. പത്തനംതിട്ട ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ചാണ് ചികിത്സ നൽകിയത്.