ന്യൂഡല്‍ഹി: കുട്ടികള്‍ രണ്ടില്‍ കൂടുതലായാല്‍ സര്‍ക്കാര്‍ ജോലിയും മറ്റു ആനുകൂല്യങ്ങളും നിഷേധിക്കണമെന്ന ശുപര്‍ശയുമായി ഉത്തരാഖണ്ഡിലെ ഏക സിവില്‍കോഡ് കരട് തയാറാക്കല്‍ സമിതി.
/sathyam/media/post_attachments/Bhapi4zR3rDCL8iCMzXY.jpg)
ദത്തെടുക്കല്‍, വിവാഹമോചനം എല്ലാ മതവിഭാഗങ്ങള്‍ക്കും ഒരേ മാനദണ്ഡം 'ലിവിങ് ടുഗെതര്‍' ബന്ധങ്ങള്‍ തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും കൃത്യമായ അറിയിപ്പ് തുടങ്ങിയ വ്യവസ്ഥകളും ബി.ജെ.പി. സർക്കാര്‍ നിയോഗിച്ച സമിതി തയാറാക്കിയ കരടിലുണ്ട്.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തനും ശുപാര്‍ശയുണ്ട്. ജൂലൈ അവസാനത്തോടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് അഞ്ചംഗ സമിതിയുടെ അധ്യക്ഷ സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായ് അറിയിച്ചു. ഈ കരടുബില്‍ മാതൃകയാക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ജനസംഖ്യാ നിയന്ത്രണം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ജോലി നിഷേധിക്കണമെന്ന നിര്‍ദ്ദേശം.