ന്യൂഡല്‍ഹി: ജൂണിലെ ജി.എസ്.ടി. വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധിച്ചതായി കേന്ദ്ര ധനമന്ത്രാലയം. 1,61,497 കോടി രൂപയാണ് ജൂണില്‍ ജി.എസ്.ടി. ഇനത്തില്‍ ലഭിച്ചത്. ജി.എസ്.ടി. നടപ്പാക്കിയശേഷം ഇതു നാലാം തവണയാണ് 1.6 ലക്ഷം കോടിയിലേറെ സമാഹരിക്കുന്നത്.
/sathyam/media/post_attachments/RuKo05fsuNg6DVa5Rxho.png)
16 മാസമായി 1.4 ലക്ഷം കോടിയിലേറെയാണ് ജി.എസ്.ടി. സമാഹരണം. സി.ജി.എസ്.ടി. ഇനത്തില്‍ 31,013 കോടിയും എസ്.ജി.എസ്.ടി. ഇനത്തില്‍ 38,292 കോടിയും ഐ.ജി.എസ്.ടി. ഇനത്തില്‍ 80,292 കോടിയും സെസ് ഇനത്തില്‍ 11,900 കോടിയും ലഭിച്ചു.
കേരളത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനയാണുള്ളത്. ജൂണില്‍ സമാഹരിച്ചത് 2725.08 കോടിയാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 2169.89 കോടിയായിരുന്നു ലഭിച്ചത്. ജൂണിലെ ഐ.ജി.എസ്.ടി. വരുമാനത്തില്‍നിന്നുള്ള വിഹിതമായി കേരളത്തിന് 1415.11 കോടി രൂപ ലഭിക്കും.