തക്കാളിവില താഴാൻ  രണ്ടാഴ്ചയെടുക്കുമെന്ന് കേന്ദ്രം; പച്ചക്കറികളുടെ വിലക്കയറ്റം തുടരുന്നു

author-image
neenu thodupuzha
New Update

ന്യൂഡല്‍ഹി: തക്കാളി വില താഴാന്‍ രണ്ടാഴ്ച്ചയെങ്കിലുമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 15 ദിവസമെങ്കിലും വില താഴാന്‍ എടുക്കുമെന്നും അതിനുശേഷം തക്കാളിയുടെ വരവ് കൂടുന്നതോടെ വില താഴുമെന്നും കേന്ദ്ര ഉപഭോക്തൃ സെക്രട്ടറി രോഹിത് കുമാര്‍ സിങ് പറഞ്ഞു. തക്കാളിയടക്കമുള്ള പച്ചക്കറികള്‍ക്ക് വന്‍ വിലക്കയറ്റം രാജ്യത്തുണ്ടാകുന്നത് തുടരുകയാണ്.

Advertisment

publive-image

മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ കാര്‍ഷിക കമ്പോളത്തില്‍ ഒരു കിലോ തക്കാളിക്ക് 150 രൂപയും ജമ്മുവില്‍ 120 രൂപയുമാണ്. ഇവിടെ ഇഞ്ചി കിലോയ്ക്ക് 120 രൂപയാണ്. ഇവിടെ ഇഞ്ചി കിലോയ്ക്ക് നാനൂറ് രൂപ പിന്നിട്ടു. ഗുജറാത്തിലെ തക്കാളി വില നൂറിന് മുകളിലാണ്. ഡല്‍ഹിയില്‍ തക്കാളി 120 രൂപയ്ക്കും ഇഞ്ചി 320 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വിളനാശമുണ്ടായതാണ് വില കുതിക്കാന്‍ കാരണമെന്ന് ആസാദ് മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറഞ്ഞു. അതേസമയം, ഉപഭോക്തൃ മന്ത്രാലയത്തിന്റെ ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ശരാശരി തക്കാളിവില 56.58 രൂപയെന്നാണ് അവകാശവാദം.

Advertisment