റോഡ് നിര്‍മാണത്തിനെത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ യന്ത്രക്കൈയും ബ്രേക്കറും മോഷ്ടാക്കള്‍ കടത്തി; മോഷ്ടിച്ചത് 15.5 ലക്ഷത്തിന്റെ ഉപകരണങ്ങള്‍, പിന്നിൽ വന്‍ സംഘമെന്ന് സൂചന

author-image
neenu thodupuzha
New Update

നെടുങ്കണ്ടം: റോഡ് നിര്‍മാണത്തിനെത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ യന്ത്രക്കൈയും ബ്രേക്കറും മോഷ്ടാക്കള്‍ കടത്തി. മോഷ്ടിച്ച് കടത്തിയത് 15.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍. ഉടുമ്പന്‍ചോല - പൊന്നാങ്കാണി റോഡിന്റെ നിര്‍മാണത്തിന് എത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ യന്ത്രക്കൈയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

Advertisment

publive-image

പാറ പൊട്ടിച്ച് മാറ്റാന്‍ ഉപയോഗിക്കുന്ന ബ്രേക്കറിന് 15 ലക്ഷം രൂപയും യന്ത്രക്കൈക്ക് അര ലക്ഷം രൂപയുമാണ് വിലയെന്നും റോഡിന്റെ കരാറുകാരന്‍ പറഞ്ഞു. കഴിഞ്ഞദിവസം രാത്രിയാണ് മോഷണം നടന്നത്.

കരാറുകാരന്റെ പരാതിയില്‍ നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു. വന്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. മോഷണ സംഘത്തെ കേന്ദ്രീകരിച്ച് നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു. മണ്ണുമാന്തി യന്ത്രത്തിന്റെ ഭാഗങ്ങള്‍ മോഷണം പോയ രാത്രിയില്‍ പ്രദേശത്തെ ഏലം സ്‌റ്റോറില്‍നിന്നും അര ലക്ഷത്തോളം രൂപ വിലവരുന്ന അടുപ്പും മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയി.

Advertisment