നെയ്‌റോബി: പടിഞ്ഞാറന്‍ കെനിയയിലുണ്ടായ വാഹനാപകടത്തില്‍ 51 പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ നെയ്‌റോബിയില്‍നിന്ന് ഏകദേശം 200 കിലോ മീറ്റര്‍ ദൂരത്തില്‍ റിഫ്റ്റ് വാലി പട്ടണമായ ലോണ്ടിയാനിക്ക് സമീപം നിയന്ത്രണംവിട്ട ട്രക്ക് നിരവധി വാഹനങ്ങളിലേക്കും പിന്നീട് ആള്‍ക്കൂട്ടത്തിനിടയിലേക്കും ഇടിച്ചു കയറുകയായിരുന്നു.
/sathyam/media/post_attachments/ZxG0XAW43ggII3iCV38Q.jpg)
പ്രധാന ഹൈവേയില്‍നിന്ന് തെന്നി മാറിയ ട്രക്കാണ് അപകടത്തിന് കാരണമായത്. ചന്തയിലുണ്ടായിരുന്ന വ്യാപാരികളിലേക്കും കാല്‍നടയാത്രക്കാർക്കിടയിലേക്കുമാണ് ട്രക്ക് പാഞ്ഞു കയറിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു.