മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കായി വിദേശത്തു നിന്ന് നാട്ടിലെത്തിയത് ഒരാഴ്ച്ച മുമ്പ്; ആലപ്പുഴയിൽ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

കുട്ടനാട്: വിദേശത്തുനിന്ന് ചികിത്സയ്ക്കെത്തിയ യുവാവിന് ബൈക്ക് അപടത്തില്‍ ദാരുണാന്ത്യം. ചമ്പക്കുളം മാടമ്പിതയ്യില്‍ പരേതനായ തോമസ് വര്‍ഗീസിന്റെയും അന്നമ്മ തോമസിന്റെയും മകന്‍ ബെന്നി തോമസാ(35)ണ് മരിച്ചത്. ശനിയാഴ്ച രാത്രി ചമ്പക്കുളം പാലത്തിന് സമീപത്തായിരുന്നു അപകടം. ബൈക്ക് തെന്നിവീണാണ് അപകടമെന്നാണ്  വിവരം.

Advertisment

publive-image

മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കായി ബെന്നി ഒരാഴ്ച മുമ്പാണ് നാട്ടില്‍ എത്തിയത്.  മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ചൊവ്വാഴ്ച 11ന് ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്കയില്‍. ഭാര്യ: ജസ്‌ന, മക്കള്‍: ഏബല്‍, മീവല്‍.

Advertisment