തിരുവനന്തപുരം: കടന്നു പോയത് 47 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസം. സംസ്ഥാനത്താകെ 60 ശതമാനം മഴക്കുറവുണ്ടായി.
/sathyam/media/post_attachments/SbKAJ86s6TPC32My3BLB.jpg)
648 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 260 മി.മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 260 മി. മീറ്ററാണ് ലഭിച്ചത്. 1900നുശേഷം ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂണ്‍ മാസം കൂടിയാണിത്. 1962ല്‍ 224.9 മി. മീറ്റര്‍. 1976ല്‍ 196.4 മി.മീറ്റര്‍ എന്നിവയാണ് നേരത്തെ കുറവ് രേഖപ്പെടുത്തിയത്. ജൂണ്‍ ആദ്യം റബിക്കടലില്‍ രൂപംകൊണ്ട ബിപര്‍ജോയ് ചുഴലിക്കാറ്റും കാലവര്‍ഷക്കാറ്റ് ശക്തമാകാത്തതുമാണ് മഴ കുറയാന്‍ കാരണം.
എന്നാല്‍, ജൂലൈയില്‍ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ മഴയ്ക്കു സാധ്യത.