ശ്രീനഗര്‍: പിതാവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ പിതാവിനെ കൊലപ്പെടുത്തി. പരംജീത് സിങ്ങാണ് എന്നയാളാണ് കൊല്ലപ്പെട്ടത്. മകന്‍ വികാസ് ഠാക്കൂറിനെ പോലീസ് അറസ്റ്റ് ചെയ്തു.
പിതാവുമായി ബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീയുടെ രണ്ട് സഹോദരങ്ങളുടെ സഹായത്തോടെയാണ് മകന്‍ കൊലപാതകം നടത്തിയത്.
/sathyam/media/post_attachments/TsBFstmTdp6IygBT0l3O.jpg)
ജമ്മുവിലെ റെയ്‌സി ജില്ലയിലാണ് സംഭവം. പരംജീത് സിങ്ങിനെ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. എനന്നാല്‍, മൂന്ന് മാസമായി അന്വേഷിച്ചിട്ടും പോലീസിന് തെളിവുകള്‍ ലഭിച്ചിരുന്നില്ല.
എന്നാല്‍, കഴിഞ്ഞ ദിവസം സെര്‍ല ഭാഗ പ്രദേശത്ത് നിന്നും പോലീസ് ഒരു അസ്ഥികൂടം കണ്ടെത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. വിദഗ്ധ പരിശോധനയില്‍ അത് പരംജിത് സിങ്ങിന്റേത് തന്നെയാണ് കണ്ടെത്തി.
പിന്നീട്, നടത്തിയ ചോദ്യം ചെയ്യലില്‍ പിതാവിനെ കൊലപ്പെടുത്തിയത് താനാണെന്ന് വികാസ് ഠാക്കൂര്‍ സമ്മതിക്കുകയായിരുന്നു. കേസില്‍ അഞ്ച് പേരോളം ഉള്‍പ്പെട്ടിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട പരംജീത് സിങ്ങിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു.
കാലങ്ങളായി ഇയാള്‍ ഭാര്യയും മകനില്‍ നിന്നും അകന്ന് മാറി താമസിക്കുകയായിരുന്നു. പിതാവിന് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന അവിഹിത ബന്ധത്തില്‍ മകന് ദേഷ്യമുണ്ടായിരുന്നു. ഈ വൈരാഗ്യത്താലാണ് പിതാവിനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് ഠാക്കൂര്‍ പോലീസിന് മൊഴി നല്‍കി.