കൊച്ചി: ലൈഫ്മിഷന്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇടക്കാലജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും.
/sathyam/media/post_attachments/eL6rfu0iXgJKEamFHxtI.jpg)
എം. ശിവശങ്കറിന്റെ ചികിത്സാ റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അദ്ദേഹത്തിനു അടിയന്തര ശസ്ത്രക്രിയ ആവശ്യമുണ്ടെന്നും നട്ടെല്ലിനുവേദന, കാന്‍സര്‍രോഗ ലക്ഷണം എന്നിവയും ശിവശങ്കറിനുണ്ടെന്നും മെഡിക്കല്‍ രേഖയില്‍ പറയുന്നു.
ശിവശങ്കറിന്റെ ചികിത്സയുമായി ബന്ധപ്പെട്ട മുഴുവന്‍രേഖയും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് നോക്കി മാത്രമാകും ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുകയെന്നു ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു.
ചികിത്സാവശ്യത്തിനായി രണ്ടുമാസത്തേക്കു ജാമ്യം വേണമെന്നാണു ശിവശങ്കറിന്റെ ആവശ്യം. ആവശ്യമെങ്കില്‍ ഇടക്കാല ജാമ്യത്തിനു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും അതിനാല്‍ അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ശിവശങ്കര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇടക്കാല ജാമ്യം എന്ന ശിവശങ്കറിന്റെ ആവശ്യം പരിഗണിക്കരുതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ആവശ്യപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us