ഡ്രൈ ഡേയില്‍ മദ്യക്കച്ചവടം; തിരുവല്ലയിൽ വിമുക്തഭടന്‍ 17 ലിറ്റര്‍ മദ്യവുമായി അറസ്റ്റിൽ, വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 23 കുപ്പി മദ്യം

author-image
neenu thodupuzha
New Update

തിരുവല്ല: ഡ്രൈഡേയില്‍ ഗോവന്‍ നിര്‍മിത വിദേശമദ്യം വിറ്റ വിമുക്തഭടനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. 17 ലിറ്റര്‍ ഗോവന്‍ നിര്‍മിത വിദേശ മദ്യവുമായി പിടിയിലായത്. ഇയാളുടെ വീട്ടിലും സ്‌കൂട്ടറിലും നിന്നുമായി 23 കുപ്പി മദ്യം പിടികൂടി.

Advertisment

publive-image

ഡ്രൈ ഡേ ദിനത്തില്‍ അടക്കം ആവശ്യക്കാര്‍ക്ക് മുന്തിയ വിലയ്ക്ക് സ്‌കൂട്ടറില്‍ മദ്യമെത്തിച്ചു നല്‍കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുറ്റൂര്‍ തലയാര്‍ ലതാ ഭവനില്‍ സുരേഷ് കുമാറിനെയാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പ്രിവന്റീവ് ഓഫീസര്‍മാരായ കെ. റെജി, എന്‍. കിഷോര്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എം.കെ. വേണു ഗോപാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എച്ച്. അഷറഫ്, എസ്. ആനന്ദ്, ഇ. അന്‍സറുദീന്‍, യു.എസ്. അനൂപ്, കെ.എന്‍. ഗിരീഷ് കുമാര്‍, ആര്‍.എസ്. വിദ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment