അടൂര്‍: കഞ്ചാവ് കേസില്‍ ജാമ്യം നില്‍ക്കാത്തതിലുള്ള വിരോധം കാരണം വീടു കയറി ആക്രമണം നടത്തിയ അഞ്ചു പേര്‍ അറസ്റ്റില്‍.
/sathyam/media/post_attachments/qM4HmUulbXCwI2FIOlMT.png)
പഴകുളം ഭവദാസന്‍ മുക്കിലുള്ള പൊന്‍മാന കിഴക്കേതില്‍ വീടിന് നേരെ ആക്രമണം നടത്തിയ പഴകുളം ശ്യാമിനി ഭവനം ശ്യാംലാല്‍ (32), ആദിക്കാട്ടുകുളങ്ങര മണ്ണുംപുറത്ത് കിഴക്കേതില്‍ ആഷിഖ് (23), പഴകുളം പന്ത്രാം കുഴിയില്‍ വീട്ടില്‍ ഷെഫീക് (36), അനില്‍ ഭവനം അനീഷ് (36), കുടശനാട് കഞ്ചുകോട് വട്ടയത്തിനാല്‍ തെക്കേക്കര മുരളീ ഭവനം അരുണ്‍ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
/sathyam/media/post_attachments/WTAJds5pPDS8bwqtxWCf.png)
ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം. വീടിന്റെ മുനവശത്തെ ജനാലച്ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും വീട്ടമ്മയായ സലീനയെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
അടൂര്‍, നൂറനാട് പോലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ നിരന്തരം പ്രശ്‌നക്കാരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.