കോട്ടയം: നടുറോഡിൽ യുവതിക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. ചിങ്ങവനം മന്ദിരം സ്വദേശിയായ സിബി ജേക്കബാണ് പിടിയിലായത്. കോട്ടയം സ്വദേശിയായ പത്തൊൻപതുകാരിക്ക് നേരെയാണ് ബൈക്കിലെത്തിയ പ്രതി നഗ്നതാപ്രദർശിപ്പിച്ചത്.
/sathyam/media/post_attachments/ZoPd1jBReJapJV5WNew9.jpg)
ചിങ്ങവനത്തിനടുത്ത് മൂലംകുളം നീലഞ്ചിറ റോഡിലാണ് സംഭവം. ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു യുവതി. ഉടൻ യുവാവ് ജനനേന്ദ്രിയം പുറത്തിട്ട് സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇയാൾ ഹെൽമെറ്റ് ധരിച്ചിരുന്നു.
യുവതി ദൃശ്യങ്ങൾ പകർത്തുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ പെൺകുട്ടിയുടെ അടുത്തേക്ക് ഇയാൾ വരികയും യുവതി ഓടിമാറുകയായിരുന്നു. അവിടെ നിന്ന് യുവതി സമീപത്തെ വീട്ടിലെത്തി പോലീസിനെ അറിയിക്കുകയായിരുന്നു.