കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഞായര്‍ രാവിലെ 115 അടിയിലേക്ക് താഴ്ന്നു. അണക്കെട്ടില്‍നിന്ന് തമിഴ്‌നാട് സെക്കന്‍ഡില്‍ 400 ഘനയടി വീതം വെള്ളം കൊണ്ടുപോയി.
/sathyam/media/post_attachments/QRa8unHVh2NfJyTb26uL.jpg)
96 ഘനയടി വീതം വെള്ളം അണക്കെട്ടിലേക്കു ഒഴുകിയെത്തി. ഞായര്‍ രാവിലെ ആറുവരെ അണക്കെട്ട് പ്രദേശത്ത് 3.2 മില്ലി മീറ്ററും തേക്കടിയില്‍ 0.8 മില്ലി മീറ്ററും മഴ പെയ്തു.
മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍ നിലവില്‍ 50.2 അടി വെള്ളമുണ്ട്. ഇവിടെ 71 അടി വെള്ളം ശേഖരിക്കാനാകും.