അടൂര്‍: നിയമപരമായി അനുമതിയോടെ നടന്നിരുന്ന വീട് നിര്‍മാണം തടഞ്ഞ് പണം ആവശ്യപ്പെടുകയും മണ്ണ് നീക്കിക്കൊണ്ടിരുന്ന ജെ.സി.ബി. എറിഞ്ഞു തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍.
പെരിങ്ങനാട് മേലൂട് പതിനാലാംമൈല്‍ ഷൈജു ഭവനില്‍ സുധീഷ് (36), അമ്മകണ്ടകര തൃച്ചേന്ദമംഗലം ഗോകുലത്തില്‍ സതീഷ് കുമാര്‍ (45) എന്നിവരാണ് പിടിയിലായത്.
/sathyam/media/post_attachments/j4Np0wNAvfSZDgoliShX.png)
കരുവാറ്റ പ്ലാംവിളയില്‍ രാജുവിന്റെയും ഭാര്യ ആലീസിന്റെയും ഉടമസ്ഥതയിലുള്ള വസ്തുവില്‍ വീട് നിര്‍മാണത്തിന് അനുമതികള്‍ വാങ്ങി തറ നിരപ്പാക്കി കൊണ്ടിരിക്കെ പ്രതികള്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയായിരുന്നു. അനുമതി പത്രം കാണിക്കാന്‍ ആവശ്യപ്പെട്ട ഇവര്‍ പിന്നീട് പണം ആവശ്യപ്പെട്ടു.
ഇത് ചോദ്യംചെയ്ത രാജുവിനെയും ആലീസിനെയും മകള്‍ അക്‌സയെയും അസഭ്യം പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്ന ജെ.സി.ബിയുടെ ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.