പീരുമേട്: കൊല്ലം-തേനി ദേശീയപാതയിലെ പെരുവന്താനം ചുഴുപ്പില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരുക്ക്. കാറില്‍ യാത്രചെയ്തിരുന്ന നാലുപേര്‍ക്കാണ് പരുക്ക്. ഒരാളുടെ നില ഗുരുതരം.
/sathyam/media/post_attachments/O0fJuG8gmMr6dJlBdLLG.jpg)
പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ബിനു എന്നയാളെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഇലന്തൂര്‍ സ്വദേശികളായ പ്രശാന്ത്, സുധീഷ്, സതീഷ്, എന്നിവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറിനായിരുന്നു അപകടം. കോട്ടയത്തുനിന്നും കുമളി ഭാഗത്തേക്കു വന്ന ബസും വാഗമണ്ണില്‍ നിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. ദേശീയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പെരുവന്താനം പോലീസ് മേല്‍നടപടി സ്വീകരിച്ചു.