കാലിഫോര്‍ണിയ: ഉപയോക്താക്കള്‍ക്ക് പ്രതിദിനം കാണാന്‍ കഴിയുന്ന ട്വിറ്റുകളുടെ എണ്ണം ട്വിറ്റര്‍ പരിമിതപ്പെടുത്തി. വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് പ്രതിദിനം 6000 ട്വിറ്ററും അല്ലാത്ത അക്കൗണ്ടുകള്‍ക്ക് 600 ട്വിറ്റും കാണാനും വായിക്കാനും കഴിയുന്ന വിധത്തിലായിരുന്നു നിയന്ത്രണം.
/sathyam/media/post_attachments/1cu6vpRTbowndOSYdXlM.jpg)
ട്വിറ്റര്‍ സി.ഇ.ഒ. ഇലോണ്‍ മാസ്‌കിന്റെ തീരുമാനത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നതോടെ യഥാക്രമം 8000 ട്വീറ്റും 800 ട്വീറ്റുമാക്കി വര്‍ധിപ്പിച്ചു. ട്വീറ്റുകളും പ്രൊഫൈലുകളും കാണാന്‍ ആളുകള്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യണമെന്ന തീരുമാനം വന്ന് ഒരു ദിവസത്തിനുള്ളിലാണ് പുതിയ നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം നൂറു കണക്കിന് ട്വീറ്റുകള്‍ വായിച്ച നിരവധി ഉപയോക്താക്കളുടെ അക്കൗണ്ട് ഒരു ദിവസത്തേക്ക് ഉപയോഗിക്കാന്‍ കഴിയാതെ വന്നു. ആയിരക്കണക്കിനു പേരാണ് പരാതിപ്പെട്ടത്.