തിരുവനന്തപുരം: ജൂണില്‍ സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത് 2,93,424 പേര്‍. എന്നാല്‍, 2022ലേക്കാള്‍ കുറവാണിതെന്നാണ് കണക്കുകള്‍. 2022 ജൂണില്‍ സംസ്ഥാനത്ത് പനിക്ക് ചികിത്സ തേടിയത് 3,50,783 പേരാണ്.
/sathyam/media/post_attachments/MJYBlRDYOe81S4Vfsbuh.jpg)
15,000 വരെയായിരുന്നു 2022ല്‍ പ്രതിദിന രോഗിളുടെ എണ്ണം. എന്നാല്‍, ഡെങ്കിപ്പനി വ്യാപനത്തില്‍ ഈ വര്‍ഷം വര്‍ധനയുണ്ട്. എന്നാലിത് മുന്‍കൂട്ടിക്കണ്ട് ആരോഗ്യ വകുപ്പ് നടപടികളെടുത്തു.
ശനിയാഴ്ച 12,728 പേരാണ് പനിക്ക് ചികിത്സ തേടിയത്. 55 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. കൂടാതെ രണ്ടു ഡെങ്കിപ്പനി മരണവും രണ്ട് എലിപ്പനി മരണവും ശനിയാഴ്ച സ്ഥിരീകരിച്ചു.