ന്യൂഡല്‍ഹി: വേനലവധിക്കു ശേഷം പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ സുപ്രീംകോടതിക്ക് പേപ്പര്‍ രഹിത ഡിജിറ്റല്‍ മുഖം. കോടതി മുറികളില്‍നിന്ന് പുസ്തക അലമാരകള്‍ മാറ്റി. 1950 മുതലുള്ള കോടതിവിധികള്‍ സമാഹരിച്ചിട്ടുള്ള വോള്യങ്ങളാണ് അവയില്‍ സൂക്ഷിച്ചിരുന്നത്.
/sathyam/media/post_attachments/6MOM1bhqizVx6curwZvz.webp)
ജഡ്ജിമാരുടെ മേശകളില്‍നിന്ന് പേപ്പര്‍ ബുക്കുകളും ഫയലുകളും ഒഴിവാക്കി. പകരം, ഡിജിറ്റല്‍ സ്‌ക്രീനുകള്‍, വിപുലീകരിച്ച വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം, സൗജന്യ വൈഫൈ കണക്ഷന്‍ തുടങ്ങിയവ സജ്ജീകരിച്ചു.
ക്വാന്റീന്‍, കോടതി, ഇടനാഴികള്‍, പ്രസ്‌ലോഞ്ച് തുടങ്ങിയ സ്ഥലങ്ങളിലേക്കും വൈഫൈ വ്യാപിപ്പിക്കും. പുസ്തക അലമാരകള്‍ മാറ്റിയതോടെ അഭിഭാഷകര്‍ക്കും മറ്റും കൂടുതല്‍ സ്ഥലം ഉറപ്പാക്കാനായെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു.