കൊച്ചിയിൽ ആനക്കൊമ്പ് കേസില്‍ പിടിയിലായ പട്ടിമറ്റം സ്വദേശികൾ ചന്ദനക്കടത്ത് കേസിലും പ്രതികള്‍

author-image
neenu thodupuzha
New Update

കൊച്ചി: ആനക്കൊമ്പ് പിടികൂടിയ സംഭവത്തിലെ പ്രതികള്‍ ചന്ദനക്കടത്ത് കേസിലും പ്രതികള്‍. പട്ടിമറ്റം സ്വദേശികളായ അനീഷ്, അഖില്‍ മോഹന്‍ എന്നിവരും വാങ്ങാനായി എത്തിയ മാവേലിക്കര, ആലപ്പുഴ സ്വദേശികളുമാണ് പിടികൂടിയിലായത്.

Advertisment

ആനകൊമ്പ് കാട്ടില്‍ നിന്നു കിട്ടിയതാണെന്നാണു ചോദ്യംചെയ്യലില്‍ പ്രതികള്‍ പറഞ്ഞത്. എന്നാല്‍, ആനക്കൊമ്പ് പഴയതാണ്. ഇവര്‍ക്കു മറ്റാരെങ്കിലും നല്‍കിയതാകാനാണു സാധ്യത. പെട്ടെന്നു പണമുണ്ടാക്കാനാണു ആനക്കൊമ്പ് കച്ചവടത്തിലേക്കു തിരിഞ്ഞതെന്നു പ്രതികള്‍ മൊഴി നല്‍കി. നിലമ്പൂര്‍ വനത്തില്‍നിന്നാണു ആനക്കൊമ്പ് കിട്ടിയതാണെന്നാണു പ്രതികള്‍ പറയുന്നത്.

publive-image

കേസിൽ നാലുപേരെയാണു  അറസ്റ്റുചെയ്തതത്. അഞ്ചുലക്ഷം രൂപയ്ക്കു വില്‍പ്പന നടത്തുമ്പോഴാണു പിടിയിലായത്. ആനക്കൊമ്പ് കടത്താന്‍ ശ്രമിച്ച കാറും സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഏറെ നാളായി ആനക്കൊമ്പ് വില്‍പ്പന നടത്തുന്നതു സംബന്ധിച്ചു വനംവകുപ്പിനു വിവരം ലഭിച്ചിരുന്നു. ഇന്റലിജന്‍സിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഫ്‌ളൈയിങ് സ്‌ക്വാഡും ഫോറസറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നു ഇവരെ പിടികൂടിയത്. ആനക്കൊമ്പ് വാങ്ങാനെത്തിയവര്‍ എന്ന വ്യാജേനയാണു ഫ്‌ളൈയിങ് സ്‌ക്വാഡ് പ്രതികളെ സമീപിച്ചതും പിടികൂടിയതും. കേസന്വേഷണം കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കു കൈമാറി.

Advertisment