കൊച്ചി: കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്കായി എക്‌സ്പ്രസ് എഹെഡ് എന്ന പേരില്‍ മുന്‍ഗണനാ സേവനങ്ങള്‍ തുടങ്ങുന്നു. ഇനി മുതല്‍ ചെറിയ തുക അടയ്ക്കുന്നവര്‍ക്ക് ചെക്ക്-ഇന്‍ കൗണ്ടറിന് മുന്നിലെ ക്യൂ നില്‍ക്കലും ബാഗേജിനായുള്ള കാത്തുനില്‍പ്പും ഒഴിവാക്കാം.
/sathyam/media/post_attachments/2q4AOGsctODYOHUEPSsc.jpg)
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അന്താരാഷ്ര്ട വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്ന് എക്‌സ്പ്രസ് എഹെഡ് സേവനങ്ങള്‍ വാങ്ങാന്‍ കഴിയും. കൗണ്ടര്‍ അടയ്ക്കുന്ന സമയം വരെ എയര്‍പോര്‍ട്ട് ചെക്ക്-ഇന്‍ കൗണ്ടറില്‍ നിന്ന് എക്‌സ്പ്രസ് എഹെഡ് സേവനങ്ങള്‍ വാങ്ങാനാകും.
അന്താരാഷ്ട്ര ഫ്‌ളൈറ്റുകളില്‍ എക്‌സ്പ്രസ് എഹെഡ് ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉടന്‍ ലഭ്യമാക്കും.