വിദ്യാര്‍ഥിയെ അശ്ലീല വീഡിയോ കാണിച്ചു ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച യുവാവ് അറസ്റ്റില്‍

author-image
neenu thodupuzha
New Update

മാന്നാർ: സ്‌കൂള്‍ വിദ്യാര്‍ഥിയെ അശ്ലീല വീഡിയോ കാണിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കുട്ടമ്പേരൂര്‍ ചേപ്പഴത്തില്‍ ലക്ഷം വീട് കോളനിയില്‍ മുകേഷാ(34)ണ് അറസ്റ്റിലായത്.

Advertisment

publive-image

കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയന്ന ഉദ്ദേശത്തോടെ പ്രതിയുടെ ഫോണില്‍ സേവ് ചെയ്തിരുന്ന വീഡിയോ കാണിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു.

പഠനത്തില്‍ പിന്നോക്കം പോയ കുട്ടിയെ അധ്യാപകര്‍ കൗണ്‍സിലിങ് ചെയ്തപ്പോള്‍ വിവരമറിയുകയും രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് മാന്നാര്‍ പോലീസില്‍ പരാതി നല്‍കുകയും പ്രതിയെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Advertisment