തൃശൂർ: കെെക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസിൻ്റെ പിടിയിലായി. തൃശൂർ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്റ് അയ്യപ്പനാണ് ആർഒആർ സർട്ടിഫിക്കറ്റ് അനുവദിക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയതിനെത്തുടർന്ന് പിടിയിലായത്.
/sathyam/media/post_attachments/w4pcZFLCwFXoX14gNdi8.jpg)
അയ്യപ്പൻ പണം ആവശ്യപ്പെട്ടതോടെ സ്ഥലമുടമ അബ്ദുള്ളക്കുട്ടി പരാതിയുമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിവരങ്ങൾ തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിംപോൾ സിജിയെ അറിയിച്ചു. വിജിലൻസ് സംഘം ഫിനോഫ്തലിൻ പുരട്ടി നൽകിയ നോട്ട് അബ്ദുള്ളക്കുട്ടി അയ്യപ്പന് കെെക്കൂലിയായി നൽകി. ഇതിനിടെ സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം അയ്യപ്പനെ പിടികൂടുകയായിരുന്നു.
വിജിലൻസ് ഇൻസ്‌പെക്ടർ പ്രദീപ് കുമാർ, ജിഎസ്ഐമാരായ പീറ്റർ പിഐ, ജയകുമാർ, എഎസ്ഐമാരായ ബൈജു, സിപിഒമാരായ വിബീഷ്, സൈജു സോമൻ, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ്, ഡ്രൈവർമാരായ രതീഷ്, ബിജു, എബി തോമസ്, രാജീവ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.