മാന്നാര്‍: വിദ്യാര്‍ഥിനിയെ കടന്നു പിടിച്ച വയോധികനെ അറസ്റ്റ് ചെയ്തു. കുരട്ടിക്കാട് മൂലയില്‍ വീട്ടില്‍ അബ്ദുല്‍സത്താറാണ് അറസ്റ്റിലായത്. ശനിയാഴ്ച വിദ്യാര്‍ഥിനിയുടെ പിതാവിന്റെ കടയില്‍ വച്ചായിരുന്നു സംഭവം.
/sathyam/media/post_attachments/67h5u9IuN4iLL2SxV0zz.jpg)
പിതാവ് മകളെ കട ഏല്‍പ്പിച്ചിട്ട് വീട്ടിലേക്ക് പോയ സമയം സാധനം വാങ്ങാനായി കടയില്‍ എത്തിയ ഇയാള്‍ സാധനങ്ങള്‍ വാങ്ങിയതിന്റെ പണം നല്‍കിയ ശേഷം ബാക്കി എടുക്കുന്നതിനായി മേശയുടെ ഭാഗത്തേക്ക് തിരിഞ്ഞ വിദ്യാര്‍ഥിനിയെ കടയ്ക്കുള്ളില്‍ കയറി കടന്നു പിടിക്കുകയായിരുന്നു.
പെണ്‍കുട്ടി ബഹളം വച്ചെങ്കിലും അടുത്ത് ആരും ഉണ്ടായിരുന്നില്ല. പിന്നീട് പെണ്‍കുട്ടി വീട്ടിലേക്ക് ഫോണിലൂടെ വിവരം അറിയിച്ചു. വിദ്യാര്‍ഥിനി പോലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിനു പരാതി നല്‍കിയതിനെത്തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്തു.