ഹരിപ്പാട്: ഹെറോയിനും കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശികളായ റഫീഖ് (29), ജിയഉള്‍ (28) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്നും 1.200 ഗ്രാം ഹെറോയിനും 10 പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പഥാര്‍ത്ഥങ്ങൾ പിടികൂടി. വില്‍പനയ്ക്കായി ഇവര്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്.
/sathyam/media/post_attachments/0g2MaHz5jlrehrPRhIAh.jpg)
ഒരുഗ്രാം ഹെറോയിന് 4000 രൂപയ്ക്കാണ് കച്ചവടം ചെയ്യുന്നത്. നാട്ടില്‍ പോയി തിരികെ വരുമ്പോഴാണ് ലഹരി പഥാര്‍ഥങ്ങള്‍ കൊണ്ടുവരുന്നത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള സംഘമായാണ് ഇവര്‍ ട്രെയിനില്‍ ലഹരി വസ്തുക്കള്‍ എത്തിയ്ക്കുന്നതെന്ന് പോലീസ് പറഞ്ഞു. എസ്.ഐ മാരായ ശ്രീകുമാര്‍, ഷൈജ.എസ്, സി.പി.ഒമാരായ കിഷോര്‍, നിഷാദ്,സോജു,സോനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.