കായംകുളം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അബിന്‍ സി. രാജിന്റെയും സജു ശശിധരന്റെയും പോലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
/sathyam/media/post_attachments/yThdZDCnkjAIg1qoIsxN.jpg)
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി അബിന്‍ സി. രാജിനെയും മൂന്നാം പ്രതി സജു ശശിധരനെയും കോടതി അഞ്ച് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. ഇവരുമായി പോലീസ് തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തി.
കേസിലെ മൂന്നാം പ്രതി സജു ശശിധരന്‍ മുമ്പ് തിരുവനന്തപുരത്ത് നടത്തിയ സ്ഥാപനത്തില്‍ പരിശോധന നടത്തുന്നതിനായിട്ടാണ് ഇരുവരുമായി പോയത്. എന്നാല്‍, അവിടെ നിന്നും പോലീസിന് ഒരു തെളിവും ലഭിച്ചില്ല. ഇരുവരെയും എറണാകുളത്തെ സജുവിന്റെ ഓഫീസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കേസില്‍ ഒന്നാം പ്രതി നിഖില്‍ തോമസിന്റെ മൊബൈല്‍ ഫോണ്‍ ഇതുവരെയും കണ്ടെടുക്കാനായിട്ടില്ല..