താമരശേരി: പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. താമരശേരി കുടുക്കിലുമ്മാരം നടുവില്‍ പീടികയില്‍ മുഹമ്മദ് സഫ്‌വാനെ(27)യാണ് അറസ്റ്റ് ചെയ്തത്. പരപ്പന്‍പൊയില്‍ സ്വദേശി ഷാഫിയെയാണ് വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോയത്.
/sathyam/media/post_attachments/cBnsvx4LfBxx9xmmh7yW.jpg)
പിന്നീട് വിട്ടയച്ചു. തട്ടിക്കൊണ്ടുപോകാന്‍ രണ്ടു ദിവസം മുമ്പ് പ്രതികള്‍ക്ക് ഷാഫിയുടെ വീടും റോഡുകളും കാണിച്ചു കൊടുത്തത് സഫ്‌വാന്‍ ഉള്‍പ്പെട്ട സംഘമായിരുന്നു. ദുബായില്‍ ജോലി ചെയ്യുന്ന സമയത്ത് ഇയാള്‍ക്ക് ഷാഫി ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ 15 ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു. പല തവണ ചോദിച്ചിട്ടും പണം നല്‍കാത്തതാണ് വിരോധത്തിന് കാരണം.
കൊടുവള്ളിയിലുള്ള പണമിടപാടുകാര്‍ക്കു വേണ്ടിയാണ് ഇയാള്‍ ഉള്‍പ്പെട്ട സംഘം ഷാഫിയെ തട്ടിക്കൊണ്ടു പോകാന്‍ സഹായിച്ചത്. സംഭവത്തിനുശേഷം ബംഗളുരു, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ഒളിവിലായിരുന്നു. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കേസില്‍ ഏഴു പ്രതികള്‍ പിടിയിലായി.